
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ ചലച്ചിത്ര അക്കാഡമി പുനഃസംഘടിപ്പിച്ചു. അക്കാഡമി ചെയർമാനായി ഓസ്കാർ അവാർഡ് ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടിയെ നിയമിച്ചു. കുക്കു പരമേശ്വരനെ വൈസ് ചെയർപേഴ്സണായും നിയമിച്ചിട്ടുണ്ട്. സംവിധായകൻ രഞ്ജിത്ത് രാജി വച്ച ഒഴിവിലാണ് റസൂൽ പൂക്കുട്ടിയുടെ നിയമനം. വൈസ് ചെയർമാനായിരുന്ന പ്രേംകുമാർ ചെയർമാന്റെ താത്കാലിക ചുമതല വഹിച്ചു വരികയായിരുന്നു.
നിലവിലെ ഭരണസമിതിയെ മാറ്റിക്കൊണ്ടാണ് പുതിയ ഭരണ സമിതി നിലവിൽ വരുന്നത്. ഭരണസമിതിയുടെ കാലാവധി തീർന്നെന്നാണ് സർക്കാരിന്റെ വിശദീകരണം. അമൽ നീരദ്, ശ്യാം പുഷ്കരന്‍, നിഖില വിമൽ, സിതാര കൃഷ്ണ കുമാർ, സുധീർ കരമന, ബി. രാഗേഷ് അടക്കം 26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം തിങ്കളാഴ്ചയാണ് നടക്കുക. സിനിമകളുടെ സ്ക്രീനിംഗ് തീരാത്തതും നാളെ പ്രത്യേക നിയമസഭ സമ്മേളനം നടക്കുന്നതിനാലും അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജൂറി ചെയർമാനായ പ്രകാശ് രാജിന് നാളെ അടിയന്തരമായി ബെംഗളൂരുവിലേക്ക് പോകേണ്ടതും കാരണമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ഇന്നലെ രാവിലെ സൂര്യോദയത്തിന് ശേഷമുണ്ടായ മഴമേഘങ്ങളിന്റെ വിടവുകളിലൂടെ സൂര്യപ്രകാശം തെളിഞ്ഞ് നിന്നപ്പോൾ