
ലണ്ടൻ: അടുത്ത 275 വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള നഗരങ്ങളും പട്ടണങ്ങളും വെള്ളത്തിനടിയിലാകുമെന്ന് പുതിയ പഠനം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിച്ചില്ലെങ്കിൽ 2300-ഓടെ അന്റാർട്ടിക്കയിലെ മഞ്ഞുപാളികളിൽ 59 ശതമാനവും തകരും. 10 മീറ്റർ (32 അടി) വരെ വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാരീസിലെ സോർബോൺ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പ്രവചനം നടത്തിയിരിക്കുന്നത്. 'നേച്ചർ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ .
അന്റാർട്ടിക്കയിൽ ഒഴുകി നടക്കുന്ന കട്ടിയുള്ള മഞ്ഞുപാളികളാണ് ഐസ് ഷെൽസുകൾ. ഇവ, ഭൂമിയിൽ ഉറച്ചുനിൽക്കുന്ന ഐസ് ഷെൽറ്റിൽ നിന്ന് സമുദ്രത്തിലേക്ക് ഒഴുകിയെത്തുന്ന മഞ്ഞിനെ തടഞ്ഞുനിർത്തുന്നു. അതിനാൽ ഐസ് ഷെൽറ്റ്സ് ഇല്ലാതാകുന്നത് മഞ്ഞുരുകലിന്റെ വേഗത കൂട്ടും. 2300ഓടെ ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസിന് താഴെ നിലനിർത്താൻ കഴിയേണ്ടത്. അങ്ങനെയെങ്കിൽ ഗവേഷകർ പഠനവിധേയമാക്കിയ 64 മഞ്ഞുപാളികളിൽ ഒന്നുമാത്രമേ അപകടത്തിലാകൂ എന്നാണ് വിവരം.

എന്നാൽ ആഗോളതാപനം 12 ഡിഗ്രി സെൽഷ്യസിൽ എത്തിച്ചേർന്നാൽ 59 ശതമാനം മഞ്ഞുപാളികളും അപ്രത്യക്ഷമായേക്കാം. ഇത് സമുദ്രനിരപ്പ് 10 മീറ്റർ വർദ്ധിക്കാൻ കാരണമാകും. സമുദ്രനിരപ്പ് 10 മീറ്റർ ഉയർന്നാൽ ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാകുമെന്നാണ് ക്ലൈമറ്റ് സെൻട്രലിന്റെ കോസ്റ്റൽ റിസ്ക് സ്ക്രീനിംഗ് ടൂളിനെ അടിസ്ഥാനമാക്കിയുള്ള പ്രവചനം.
2300 വിദൂരമായി തോന്നാമെങ്കിലും ഈ പ്രത്യാഘാതങ്ങൾ 2085-നും 2170-നും ഇടയിൽ തന്നെ അനുഭവപ്പെട്ടു തുടങ്ങുമെന്നാണ് ഗവേഷകർ പറയുന്നത്. ഈ കാലയളവിലാണ് മഞ്ഞുപാളികൾ തകരാനുള്ള ഏറ്റവും ഉയർന്ന നിരക്ക് പ്രതീക്ഷിക്കുന്നത്. എന്നാൽ കണക്കുകൾ പറഞ്ഞതിതിനും വേഗത്തിൽ തകർച്ച സംഭവിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് (ഗ്രീൻഹൗസ് ഗ്യാസ് എമിഷൻ) തടയാൻ ലോകരാജ്യങ്ങൾ അടിയന്തരമായി എടുക്കേണ്ട മുൻകരുതലുകളാണ് പുതിയ കണ്ടെത്തലുകൾ ഉയർത്തിക്കാട്ടുന്നത്.
യൂറോപ്പിലെ കാര്യം നോക്കിയാൽ ലണ്ടനിലെ ഹാമർസ്മിത്ത്,ഗ്രീൻവിച്ച്, വെസ്റ്റ്മിൻസ്റ്റർ എന്നിവയുൾപ്പെടെ തേംസ് നദിയോരത്തെ വലിയ പ്രദേശങ്ങൾ, പോർട്‌സ്‌മൗത്ത്, ഹൾ, ഗ്ലാസ്ഗോ, ബ്രിസ്റ്റോൾ, കാർഡിഫ് തുടങ്ങിയ തീരദേശ നഗരങ്ങളിൽ സമുദ്രനിരപ്പ് ഉയരുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഫ്രാൻസിലെ കാലൈസ് മുതൽ ഡെൻമാർക്കിലെ റിംഗ്കോബിംഗ് വരെയുള്ള തീരപ്രദേശങ്ങളിലും വെനീസ്, മൊണ്ടെപെലിയർ, സെവില്ലെ, ലിസ്ബൺ തീരദേശങ്ങളിലും കടലെടുക്കും. അമേരിക്കയിൽ ഹൂസ്റ്റൺ, ന്യൂ ഓർലിയൻസ്, മിയാമി, ഫ്ലോറിഡ, ലൂസിയാന, ടെക്സസ് സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളിലാണ് സമുദ്രനിരപ്പ് ഉയരുക. ഏഷ്യയിൽ ബംഗ്ലാദേശിന്റെ വലിയൊരു ഭാഗവും, ഷാംഗ്‌ഹായ്, ഹോ ചി മിൻ സിറ്റി, കറാച്ചി തുടങ്ങിയ നഗരങ്ങളിലെ തീരപ്രദേശങ്ങളിലും സമുദ്രനിരപ്പ് ഉയരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |