നെടുമ്പാശേരി: നെടുമ്പാശേരി അകപ്പറമ്പ് ഗവ. എൽ.പി സ്‌കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച് ഭരണാനുതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നുമാണ് പണം അനുവദിച്ചത്. നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റി രണ്ടു നില കെട്ടിടം നിർമ്മിക്കുന്നതിനുള്ള അടിത്തറയും ഗ്രൗണ്ട് ഫ്‌ളോറിൽ നാലു ക്ലാസ് മുറികൾ, കോണിപ്പടി, ടോയ്‌ലറ്റ് ബ്ലോക്ക് ഉൾപ്പെടെ 3100 ചതുരശ്ര അടിയിലായിരിക്കും പുതിയ കെട്ടിടം നിർമ്മിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |