
ന്യൂഡൽഹി: ഇ.പി.എഫ്.ഒ എംപ്ലോയീസ് എൻറോൾമെന്റ് പദ്ധതിക്ക് കേന്ദ്രസർക്കാർ ഇന്നലെ തുടക്കമിട്ടു. 2017 ജൂലായ് ഒന്നിനും 2025 ഒക്ടോബർ 31നുമിടയിൽ ഇ.പി.എഫ് പരിരക്ഷയിലുൾപ്പെടാത്ത ജീവനക്കാരെ ചേർക്കാൻ തൊഴിലുടമകൾക്ക് പ്രത്യേക അവസരം നൽകുകയാണ്. ജീവനക്കാരെ ഇ.പി.എഫ്.ഒ പോർട്ടൽ വഴി പദ്ധതിയുടെ ഭാഗമാക്കാം. വേതനത്തിൽ നിന്ന് പി.എഫ് വിഹിതം പിടിച്ചിട്ടില്ലെങ്കിൽ ആ കാലയളവിലെ വിഹിതം ജീവനക്കാർ അടയ്‌ക്കേണ്ടതില്ല. തൊഴിലുടമയുടെ വിഹിതം, പലിശ, ഭരണനിർവഹണ ചാർജുകൾ, 100 രൂപ പിഴത്തുക എന്നിവ മാത്രം അടച്ചാൽ മതിയാകും.
തൊഴിലുടമകൾ ജീവനക്കാരെ പദ്ധതിയിൽ ചേർക്കുന്നത് പ്രോത്സാഹിപ്പിക്കാനും, യോഗ്യരായ ജീവനക്കാർക്കെല്ലാം പരിരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |