SignIn
Kerala Kaumudi Online
Thursday, 11 December 2025 6.33 AM IST

വീണ്ടും അഞ്ച് കിലോ ഭാരം കുറച്ച് 'സ്ലിമ്മായി' ഹിറ്റ്മാൻ; പരിശീലനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

Increase Font Size Decrease Font Size Print Page
rohit-sharma

മുംബയ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം ആരംഭിച്ച് ഹിറ്റ്മാൻ രോഹിത് ശർമ. ഓസ്‌ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. അവസാന രണ്ട് ഏകദിനങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയും നേടി മൂന്ന് മത്സരങ്ങളിൽ നിന്ന് 202 റൺസ് നേടിയ രോഹിതാണ് പ്ലെയർ ഓഫ് ദി സീരീസായത്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കായി കഠിനമായി തയ്യാറെടുക്കുകയാണ് താരം.

മുംബയ് ബാന്ദ്ര-കുർള കോംപ്ലക്സ് മൈതാനത്ത് പരിശീലിക്കാനെത്തിയ രോഹിത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. രോഹിത്തിന്റെ ഫിറ്റ്നസാണ് അതിലെ പ്രത്യേകത. അദ്ദേഹം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ വളരെ മെലിഞ്ഞതായിട്ടാണ് കാണുന്നത്. അഞ്ച് കിലോ ഭാരം രോഹിത് കുറച്ചുവെന്നാണ് ആരാധകരിൽ ചിലരുടെയൊക്കെ പ്രതികരണം. ഓസ്ട്രേലിയൻ പര്യടനത്തിന് മുമ്പ് തന്നെ 11 കിലോയാണ് താരം കുറച്ചിരുന്നത്.

2027 ലെ ലോകകപ്പിൽ കളിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യൻ പര്യടനത്തിനെത്തുന്ന ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയ്ക്കാണ് ആദ്യം കളിക്കുക. തുടർന്ന് നവംബർ 30ന് വിരാട് കൊഹ്ലിയും രോഹിത്തും പങ്കെടുക്കുന്ന ഏകദിന പരമ്പര ആരംഭിക്കും. 2024-ൽ ട്വന്റി-20 ലോകകപ്പ് നേടിയ ശേഷം വിരമിച്ച രോഹിത് ശ‌ർ‌മ നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് കളിക്കുന്നത്. ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും അദ്ദേഹം വിരമിച്ചിരുന്നു.

TAGS: NEWS 360, SPORTS, SPORTS, ROHITSHARAMA, LATESTNEWS, CRICKET NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.