
വില എത്ര കൂടിയാലും സ്വര്‍ണ വില്‍പ്പന താഴേക്ക് പോകാറില്ല. സാധാരണക്കാരെ സംബന്ധിച്ച് വിലക്കയറ്റം ഒരു വലിയ പ്രതിസന്ധിയാണെങ്കിലും നിക്ഷേപകര്‍ക്ക് വിലക്കയറ്റം അനുഗ്രഹമാണ്. സുരക്ഷിത നിക്ഷേപം എന്നതിലുപരിയായി അത്യാവശ്യ ഘട്ടങ്ങളില്‍ വില്‍പ്പന നടത്താതെ ഗോള്‍ഡ് ലോണുകളെടുത്തും പണം നേടാം എന്നത് ഇടത്തരം നിക്ഷേപകര്‍ക്കും സ്വര്‍ണത്തെ പ്രിയപ്പെട്ടതാക്കുന്നു. സ്വര്‍ണം പോലെ തന്നെ നിരവധി പേര്‍ നിക്ഷേപം നടത്തുന്ന മറ്റൊരു മേഖലയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്.
നിക്ഷേപങ്ങളുടെ ട്രെന്‍ഡ് പരിശോധിച്ചാല്‍ ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്നവയാണ് സ്വര്‍ണവും ഭൂമിയും. രണ്ടിലും നിക്ഷേപം ഒരുമിച്ച് നടത്തുന്നവരുമുണ്ട്. ഇതില്‍ ഏത് മേഖലയില്‍ നിക്ഷേപിക്കുന്നതാണ് കൂടുതല്‍ ലാഭകരമെന്ന ചര്‍ച്ചകളും പലപ്പോഴുമുണ്ടാകാറുണ്ട്. എന്നാല്‍ രണ്ട് മേഖലകള്‍ക്കും അതിന്റേതായ അപകട സാദ്ധ്യതകളും ലാഭവും ഉണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.. മാത്രവുമല്ല, നിക്ഷേപത്തിന്റെ തോത്, മുടക്കുന്ന പണം, നിക്ഷേപകന്റെ പ്രായം തുടങ്ങിയവയും അതിനോടൊപ്പം എത്ര കാലത്തേക്കാണ് നിക്ഷേപം എന്നതും പ്രാധാന്യമുള്ള ഘടകങ്ങളാണ്.
പണപ്പെരുപ്പത്തെ അതിജീവിക്കുന്നുവെന്നതാണ് സ്വര്‍ണത്തെ സംബന്ധിച്ച് നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. സ്വര്‍ണവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ വളരെ ലളിതവും അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന നടപടിക്രമങ്ങളുമാണ്. എന്നാല്‍ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം ചിലപ്പോള്‍ ലാഭം നല്‍കില്ല. മാത്രവുമല്ല ചെറിയതോതില്‍ നഷ്ടമുണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. അതേസമയം, നിക്ഷേപകന്റെ പ്രായം ഇവിടെ വലിയ വെല്ലുവിളിയാകുന്നില്ല.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് വലിയ കാലതാമസം വന്നേക്കാം. അതുപോലെ തന്നെ വില്‍പ്പന എളുപ്പത്തില്‍ നടക്കണമെന്നില്ല. അതുകൊണ്ട് തന്നെ നിക്ഷേപകന്റെ പ്രായം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രാധന്യം അര്‍ഹിക്കുന്നുണ്ട്. സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനും ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയും കൂടുതല്‍ ഫലം നല്‍കുന്നുവെന്നതാണ് നിക്ഷേപത്തിലെ ട്രെന്‍ഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |