
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വിഎം വിനുവിനെ മേയർ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. വിനു പാറേപ്പടിയിലോ ചേവായൂരിലോ സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം വിനുവുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം സമ്മതമറിയിച്ചെന്നാണ് സൂചന. കോർപ്പറേഷനിലെ 49 സീറ്റുകളിലാണ് കോൺഗ്രസിന് സ്ഥാനാർത്ഥിയുള്ളത്.
വിനു ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കും. 49ൽ 23 സ്ഥാനാർത്ഥികളെയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക. ദീർഘനാളായി കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമാണ് വിഎം വിനു താമസിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിഎം വിനു ഭരണകാര്യങ്ങളിലടക്കം അഭിപ്രായം തുറന്നുപറയാറുണ്ട്.
പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ വിനയന്റെ മകനായ വിനു പഠനകാലത്തുതന്നെ നാടകപ്രവർത്തനത്തിൽ സജീവമായിരുന്നു. പിന്നീടാണ് സിനിമയിലെത്തിയത്. ബാലേട്ടൻ, വേഷം, ബസ് കണ്ടക്‌ടർ, മയിലാട്ടം തുടങ്ങിയ ചിത്രങ്ങൾ വിനുവിന്റേതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |