
ന്യൂഡല്‍ഹി: തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ രാജ്യതലസ്ഥാനത്തുണ്ടായത് വമ്പന്‍ സ്‌ഫോടനം. ആള്‍ത്തിരക്കുള്ള ഡല്‍ഹി ലാല്‍ കിലാ (ചെങ്കോട്ട) മെട്രോ സ്‌റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപമാണ് 6.52ന് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഇതുവരെയുള്ള വിവരം. വേഗത കുറച്ച് വന്ന കാര്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. കാറിനുള്ളില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്നത് ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. പ്രദേശത്തെ ഗതാഗതം ഉള്‍പ്പെടെ നിരോധിച്ചിരിക്കുകയാണ്. സ്‌ഫോടനം നടന്നതിന് ഒരു കിലോമീറ്റര്‍ അപ്പുറത്ത് വരെ ശബ്ദം കേട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് കമ്മീഷണറുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു. ഇതിന് ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.
സ്‌ഫോടനം നടന്ന സ്ഥലത്ത് എന്‍എസ്ജി ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള ദേശീയ അന്വേഷണ ഏജന്‍സികള്‍ ക്യാമ്പ് ചെയ്യുകയാണ്. സ്‌ഫോടകവസ്തുവായ ഐഇഡി ഉപയോഗിച്ചാണ് ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടന്ന സ്ഥലത്ത് അഗ്നിശമന സേനയുടെ നിരവധി വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം നിരവധിപേര്‍ വാഹനങ്ങളിലും മറ്റുമായി ഇരിക്കുകയായിരുന്നുവെന്നാണ് വിവരം.
വലിയൊരു സ്ഫോടനം ഉണ്ടായെന്നും തുടര്‍ന്ന് മൂന്ന് മുതല്‍ നാല് വരെ വാഹനങ്ങള്‍ക്ക് തീപിടിച്ചെന്നും ഡല്‍ഹി അഗ്‌നിശമന വകുപ്പ് അറിയിച്ചു. ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കി. കേരളത്തിലും ജാഗ്രത നിര്‍ദേശമുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |