ഇടുക്കി : സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന ഡയാലിസിസിന് സർക്കാർ നൽകുന്ന ധനസഹായം അനുവദിക്കാൻ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ തടസം നിൽക്കുന്നതായി പരാതിയുയർന്ന സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി ധനസഹായം അനുവദിക്കാനും ഫണ്ട് ലാപ്സാവാതിരിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർമാർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.ആവശ്യമെങ്കിൽ ആരോഗ്യവകുപ്പിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം എല്ലാ ജില്ലാ കളക്ടർമാരും ജില്ലാ മെഡിക്കൽ ഓഫീസർമാരും വിളിച്ച് സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന ഡയാലിസിസിന് ധനസഹായം അനുവദിക്കേണ്ടത് ബന്ധപ്പെട്ട സർക്കാർ ആശുപത്രി സൂപ്രണ്ടുമാർ വഴിയാണെന്നും ധനസഹായം അനുവദിക്കാൻ വിമുഖത കാണിക്കുകയാണെന്നുമുള്ള ജില്ലാ പഞ്ചായത്ത് ,അറക്കുളം പഞ്ചായത്ത് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സർക്കാർ ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ അത് അച്ചടക്കലംഘനവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |