
തൃശൂർ : കോർപറേഷനിൽ എൽ.ഡി.എഫിന്റെ ലിസ്റ്റ് ഇന്നുണ്ടായേക്കും. ഭൂരിഭാഗം പേരും പുതുമുഖങ്ങളായേക്കും. നോവലിസ്റ്റ് ലിസിയെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനാണ് സി.പി.എം നീക്കം. ലാലൂരിൽ നിന്നാണ് ഇവർ മത്സരിക്കുക.
എന്നാൽ ഇവിടെ കോൺഗ്രസ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാദ്ധ്യതയുള്ള ലാലി ജയിംസാണ് എതിരാളി. നേരത്തെ ലാലി ജയിംസ് ഈ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അതിനെ മറിക്കടക്കാൻ സാധിക്കുമെന്ന വിശ്വാസമാണുള്ളത്. അതിനിടെ എൽ.ഡി.എഫ് പക്ഷത്തുണ്ടായിരുന്ന ഷീബ ബാബു കോൺഗ്രസ് പക്ഷത്തേക്ക് മാറിയത് തിരിച്ചടിയായി.
ഘടകകക്ഷികളുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. വർഗീസ് കണ്ടംകുളത്തി, പി.കെ.ഷാജൻ, അനൂപ് ഡേവിസ് കാട, രാജശ്രീ ഗോപൻ എന്നിവർ മത്സര രംഗത്തുണ്ടായേക്കില്ല. ഡെപ്യൂട്ടി മേയർ എം.എൽ.റോസി ഇത്തവണയും എൽ.ഡി.എഫ് പക്ഷത്തുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |