കൊല്ലം: ബി.ജെ.പി പരവൂർ മണ്ഡലം പ്രസിഡന്റ് ജി. പ്രദീപിനെ കഴിഞ്ഞ ദിവസം രാത്രിയിൽ സി.പി.എം പ്രവർത്തകർ മർദ്ദിച്ച സംഭവം അപലപനീയമെന്ന് ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് പറഞ്ഞു. കുറുമണ്ടൽ 25-ാം വാർഡിലെ മുൻ കൗൺസിലറായ പ്രദീപ് ഇത്തവണ വീണ്ടും മത്സരരംഗത്ത് എത്തിയതിന്റെ വിരോധത്തിലാണ് സി.പി.എം മുതിർന്ന നേതാവിന്റെ പിന്തുണയോടെ ക്രിമിനൽ സംഘങ്ങൾ അക്രമം നടത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് പരവൂരിൽ അക്രമം അഴിച്ചുവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഗൂഢ നീക്കമാണ് ഇതിന് പിന്നിൽ. ജനാധിപത്യവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് സി.പി.എം പിന്തിരിയണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |