
ഹൈദരാബാദ്: പരസ്പരം സംശയിച്ച് ഭാര്യയും ഭര്‍ത്താവും ഒടുവില്‍ ഒരാള്‍ കൊലപാതകുറ്റത്തിന് അറസ്റ്റിലായി. ഹൈദരാബാദിലെ അമീന്‍പൂര്‍ കെഎസ്ആര്‍ നഗറില്‍ താമസിക്കുന്ന ബാങ്ക് മാനേജറായ ഭാര്യയും റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന ഭര്‍ത്താവും തമ്മിലാണ് പരസ്പരം സംശയിച്ചിരുന്നത്. പിന്നീട് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഭര്‍ത്താവ് ബ്രഹ്‌മയ്യ ഭാര്യ കൃ്ണവേണിയെ (37) തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ കഴിയുന്ന ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. ഭാര്യയും ഭര്‍ത്താവും പരസ്പരം സംശയിച്ചിരുന്നു. ഇരുവര്‍ക്കും വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വഴക്ക് പതിവായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം.
ഞായറാഴ്ച വൈകുന്നേരവും ഇതേച്ചൊല്ലി രണ്ടുപേരും വഴക്കിട്ടു. ഇതിനുപിന്നാലെയാണ് വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട കൃഷ്ണവേണി കോഹിറിലെ ജില്ലാ സഹകരണ ബാങ്കിലെ അസിസ്റ്റന്റ് മാനേജരാണ്. ദമ്പതിമാര്‍ക്ക് ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ത്ഥിനിയായ മകളും എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ മകനും ഉണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |