
സൗജന്യ പരിശീലനം
കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ (ഐ.ഇ.ടി.) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് പഠനവകുപ്പ് നടത്തുന്ന ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.17 മുതൽ 22വരെയാണ് പരിശീലനം. എ.ഐ.സി.ടി.ഇ ട്രെയിനിംഗ് ആൻഡ് ലേണിംഗാണ് പ്രോഗ്രാം സ്‌പോൺസർ ചെയ്യുന്നത്. എൻജിനീയറിംഗ് ബിരുദ്ധധാരികൾ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ,ഗവേഷകർ,കോളേജ് / പോളിടെക്നിക് അദ്ധ്യാപകർ,സാങ്കേതിക വ്യവസായ മേഖലയിലുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.സൗജന്യമാണ്. വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് https://iet.uoc.ac.in/.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
ഒന്നാം വർഷം മുതൽ നാലാം വർഷം വരെ ബി.എസ്‌സി.മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (2012 സ്‌കീം 2015-16 പ്രവേശനം) സെപ്തം 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഡിസം. 12വരെ അപേക്ഷിക്കാം. ലിങ്ക് നാളെ മുതൽ ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |