
തിരുവനന്തപുരം: മലയാളം കലിഗ്രാഫർ നാരായണ ഭട്ടതിരിയെ വേൾഡ് കലിഗ്രഫി അസോസിയേഷന്റെ ഓണററി ഡയറക്ടറായി നിയമിച്ചു. കൊറിയയിലെ ചിയോങ്ജുവിൽ ജിക്‌ജി അന്താരാഷ്ട്ര കലിഗ്രഫി പ്രദർശനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വച്ചായിരുന്നു പ്രഖ്യാപനം. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഈ സ്ഥാനത്തെത്തുന്നത്. ഈ വർഷത്തെ ജിക്‌ജി അന്താരാഷ്ട്ര കലിഗ്രഫി പ്രദർശനത്തിന്റെ ജൂറി അംഗവുമായിരുന്നു ഭട്ടതിരി. കലിഗ്രഫി മേഖലകളിലെ സഹരണത്തിനായി കിം ഡോങ്-യെൻ അദ്ധ്യക്ഷനായ വേൾഡ് സ്ക്രിപ്റ്റ് കലിഗ്രഫി അസോസിയേഷൻ,റിപ്പബ്ലിക് ഓഫ് കൊറിയ,നാരായണ ഭട്ടതിരി ചെയർമാനായ കചടതപ ഫൗണ്ടേഷൻ ഇന്ത്യ എന്നീ സംഘടനകളും ചേർന്ന് ഒപ്പുവച്ചു. കലിഗ്രഫിയുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ,വർക്ക്ഷോപ്പുകൾ എന്നിവയുടെ ആതിഥേയത്വം സംയുക്തമായി നടത്തുക, കലിഗ്രഫി കലാകാരന്മാർക്കും ഗവേഷകർക്കും കൈമാറ്റ, വിദ്യാഭ്യാസ പരിപാടികളുമായി സഹകരിക്കുക എന്നിവയാണ് ധാരണാപത്രത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |