
തൃശൂർ: പാറമടകൾ പ്രവർത്തിക്കാത്തതും പുഴമണൽ നിരോധനവും മൂലം നിർമ്മാണ മേഖലയിൽ നിലനിൽക്കുന്ന തൊഴിൽ സ്തംഭനം അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ഹിന്ദ് മസ്ദൂർ സഭ ജില്ലാ കമ്മിറ്റി. ദേശീയപാത 66ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പുഴകളിൽ നിന്ന് മണൽ ഖനനം ചെയ്‌തെടുക്കുമ്പോൾ കെട്ടിടനിർമ്മാണത്തിനുള്ള മണൽഖനത്തിന് സർക്കാർ അനുമതി നൽകാത്തത് മുതലാളിത്ത വികസന നയങ്ങൾ മൂലമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.ജോഷി റിപ്പോർട്ട് അവതരിപ്പിച്ചു. 24ന് നടക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് മാർച്ചും ധർണയോടും കൂടി സമരപരിപാടികൾക്ക് തുടക്കം കുറിക്കാൻ എച്ച്.എം.എസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഡേവിസ് വില്ലേടത്തുകാരൻ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |