
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള അർഹതപ്പെട്ട ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്ന ധനവകുപ്പിന്റെ നടപടി നീതികേടാണെന്ന് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ഭാരവാഹികൾ. കഴിഞ്ഞ ദിവസം മന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ചയിൽ തീരുമാനം ഉണ്ടാകാത്തതിന് കാരണം ധനവകുപ്പിന്റെ നിലപാടുകളാണ്. ഈ സാഹചര്യത്തിൽ നാളെ പണിമുടക്ക് കടുപ്പിക്കാൻ സംഘടന തീരുമാനിച്ചു. അത്യാഹിത വിഭാഗമൊഴികെ മറ്റൊരിടത്തും ഡോക്ടർമാർ ജോലിയ്ക്ക് എത്തില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.റോസ്നാരാ ബീഗം ടിയും സെക്രട്ടറി ഡോ.അരവിന്ദ് സി.എസും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |