
തിരുവനന്തപുരം: ശബബരിമല സ്വർണക്കൊള്ളയിലെ സുഭാഷ് കപൂർ ആരാണെന്ന് കണ്ടെത്തണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സുഭാഷ് കപൂറിനെ പോലുള്ള കൊള്ളക്കാരന്റെ പ്രവർത്തനങ്ങളുമായി ശബരിമലയിലെ കൊള്ളയ്ക്ക് സാമ്യമുണ്ടെന്നാണ് ഹൈക്കോടതി പരാമർശം. മുഴുവൻ കുറ്റവാളികളുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കെ.പി.സി.സി ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും.
രാവിലെ പത്തിന് മാർച്ച് ആശാൻ സ്‌ക്വയറിൽനിന്ന് ആരംഭിക്കും. 11ന് ധർണ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, കെ. മുരളീധരൻ, എം.എം ഹസൻ, വർക്കിംഗ് പ്രസിഡന്റുമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എം.പിമാർ,എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |