
ന്യൂഡൽഹി: കോളിളക്കമുണ്ടാക്കിയ നിതാരി കൂട്ടക്കൊല കേസിലെ പ്രതി സുരേന്ദ്ര കോലിയെ സുപ്രീംകോടതി വെറുതെ വിട്ടു. ഇതോടെ 13 കേസുകളിലും കുറ്റവിമുക്തനായി. 2005-06 കാലഘട്ടത്തിലായിരുന്നു കൊലപാതകങ്ങൾ. 2006 ഡിസംബറിൽ നോയിഡ നിതാരി ഗ്രാമത്തിലെ വീട്ടുവളപ്പിൽ കുട്ടികളുടെയും സ്ത്രീകളുടെയും അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് രാജ്യത്തിന്റെ ശ്രദ്ധ ഇവിടേക്ക് വരുന്നത്. 19 അസ്ഥികൂടങ്ങളാണ് കണ്ടെടുത്തത്. പെൺകുട്ടികളെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയെന്ന കേസുകളിൽ നിതാരിയിലെ വീട്ടുടമസ്ഥനായ മോനീന്ദർ സിംഗ് പാന്ഥറെയും,വീട്ടു ജോലിക്കാരൻ സുരേന്ദ്ര കോലിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |