
കൊല്ലം: മൺറോത്തുരുത്ത് റെയിൽവേ പാസഞ്ചർ അസോസിയേഷൻ പ്രസിഡന്റിന് ട്രെയിനിൽ നിന്ന് തലചുറ്റി വീണ് ഗുരുതരമായി പരിക്കേറ്റു. മൺറോത്തുരുത്ത് കൺട്രാംകാണി ആതിരയിൽ ശിവപ്രസാദിനാണ് (61) പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ടോടെ ഫാത്തിമാ കോളേജിന് സമീപമായിരുന്നു അപകടം. മൺറോത്തുരുത്ത് സ്റ്റേഷനിൽ നിന്ന് ഇന്റർസിറ്റി എക്സ്‌പ്രസിൽ കയറിയ ശിവപ്രസാദ് കോച്ചിന്റെ വാതിലിന് സമീപം നിൽക്കുകയായിരുന്നു. തലയ്ക്കും ഇടത് കൈയ്ക്കും വാരിയെല്ലുകൾക്കും പൊട്ടലേറ്റു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. തീവ്രപരിചരണ വിഭാഗത്തിലാണ്. അഞ്ചാലുംമൂട്ടിലെ ജൂവലറിയിൽ സെയിൽസ്‌മാനാണ് ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |