
കൊച്ചി: ഔദ്യോഗിക ചുമതല നിർവഹിച്ചതിന്റെ പേരിൽ കടുത്ത മാനസികപീഡനവും ഭീഷണിയും നേരിടുന്നതായി കേരള സർവകലാശാലാ ഡീനും സംസ്കൃത വിഭാഗം മേധാവിയുമായ പ്രൊഫ.സി.എൻ. വിജയകുമാരി നൽകിയ ഹർജിയിൽ ഹൈക്കോടതി അധികൃതരുടെ വിശദീകരണം തേടി. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് ഹർജി വീണ്ടും 17 ന് പരിഗണിക്കാൻ മാറ്റി.
ചാൻസലർ, പ്രോ വൈസ് ചാൻസലർ, വിസി തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണു ഹർജി. ഒക്ടോബർ 15ന് വിപിൻ വിജയൻ എന്ന വിദ്യാർത്ഥിയുടെ ഗവേഷണ ബിരുദത്തിന്റെ ഓപ്പൺ ഡിഫൻസുമായി ബന്ധപ്പെട്ട് ഡീൻ എന്ന നിലയിലുള്ള ചുമതല നിർവഹിച്ചതിന്റെ പേരിൽ കടുത്ത പീഡനമാണു നേരിടുന്നതെന്ന് ഹർജിയിൽ അറിയിച്ചു. വിപിന്റെ തീസിസിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടുകയും വി.സിക്കു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ വിപിനെ താൻ ജാതി പറഞ്ഞ് അപമാനിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പൊതുപ്രസ്താവന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |