
ലോകത്തിലെ ഏറ്റവും വിലകൂടിയ വസതിയിൽ ഒന്നാണ് മുകേഷ് അംബാനിയുടെ ആന്റിലിയ. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ഈ വസതിയുടെ വില 15000 കോടിയോളമാണ്. മിക്കപ്പോഴും ആന്റിലയുടെ സവിശേഷതകൾ വാർത്തകളിൽ ഇടംനേടാറുണ്ട്. ഇപ്പോഴിതാ അംബാനി കുടുംബത്തിന്റെ അടുക്കളയിൽ ഉപയോഗിക്കുന്ന വസ്‌തുക്കളുടെ വിലയാണ് സോഷ്യൽമീഡിയയിൽ ചർച്ച.
പ്രൈവറ്റ് ജെറ്റിൽ ശ്രീലങ്കയിൽ പോയാണ് നിത അംബാനി അടുക്കളയിലേക്ക് വേണ്ട പാത്രങ്ങൾ വാങ്ങിയത്. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ജാപ്പനീസ് പോർസലൈൻ നിർമാതാക്കളായ നൊറിടേക്ക് ബ്രാൻഡിൽ നിന്നാണ് നിത അംബാനി സാധനങ്ങൾ സ്വന്തമാക്കിയത്. 22 കാരറ്റ് സ്വർണമോ പ്ലാറ്റിനമോ ഉപയോഗിച്ചുള്ള പാത്രങ്ങളാണ് നൊറിടേക്ക് നിർമിക്കുന്നത്. ഇത്തരത്തിലുള്ള നൊറിടേക്കിന്റെ ഒരു ചായക്കപ്പിന് ഏകദേശം മൂന്നു ലക്ഷം രൂപയാണ് വില. ഇത്തരം ചായക്കപ്പുകൾ അടങ്ങുന്ന സെറ്റ് 15 കോടിയ്ക്കായാണ് നിത ശ്രീലങ്കയിൽ നിന്ന് വാങ്ങിയത്.
നോറിടെക്കിന്റെ ഏറ്റവും വലിയ മാനുഫാക്ചറിംഗ് ഹബ്ബ് ശ്രീലങ്കയിലാണുള്ളത്. സ്വർണ്ണവും പ്ലാറ്റിനവും കൊണ്ട് അലങ്കരിച്ചിരിക്കുന്ന 50 പീസുകൾ ഉൾപ്പെടുന്ന നൊറിടേകിന്റെ ഡിന്നർ സെറ്റിന് 800 മുതൽ 2000 ഡോളർ വരെയാണ് ഇന്ത്യയിലെ വില. ശ്രീലങ്കയിൽ ഇവയ്ക്ക് 300 മുതൽ 500 ഡോളർ വരെയാകുകയുള്ളു. അതുകൊണ്ടാണ് നിത അംബാനി ശ്രീലങ്കയിൽ നിന്ന് ടീ സെറ്റ് അടക്കം അടുക്കളയിലേക്ക് വേണ്ട 25000 ക്രോക്കറി പീസുകൾ വാങ്ങിയത്. ഇത്രയധികം പാത്രങ്ങൾ ആന്റിലിയയിലെ അറുനൂറോളം വരുന്ന സ്റ്റാഫ് അംഗങ്ങൾക്കും ഭക്ഷണം കഴിക്കാൻ വേണ്ടിയുള്ളതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |