SignIn
Kerala Kaumudi Online
Sunday, 14 December 2025 10.59 PM IST

ഡൽഹി സ്ഫോടനം ഭീകരാക്രമണം,​ ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവൃത്തിയെന്ന് കേന്ദ്രം

Increase Font Size Decrease Font Size Print Page
delhi-

ന്യൂഡൽഹി : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനം ഭീകരാക്രമണമാണെന്ന് വ്യക്തമാക്കി കേന്ദ്രം. സ്ഫോടനത്തിൽ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ,​ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും രണ്ട് മിനിട്ട് മൗനം ആചരിക്കുകയും ചെയ്തു. ഏതൊരു രൂപത്തിലുള്ള ഭീകരതയോടും സന്ധിയില്ലെന്ന് കേന്ദ്ര സർക്കാ‍ർ ആവർത്തിച്ച് വ്യക്തമാക്കി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കേന്ദ്ര ഏജൻസികൾക്ക് അടിയന്തര നിർ‌ദ്ദേശം നൽകി. ദേശവിരുദ്ധ ശക്തികൾ നടത്തിയത് ഹീനമായ പ്രവൃത്തിയാണെന്ന് മന്ത്രിസഭാ യോഗം അപലപിച്ചു. യുക്തിരഹിതമായ അക്രമമാണ് നടന്നതെന്നും സർക്കാർ വിലയിരുത്തി.

ലോകാരാജ്യങ്ങൾ നൽകിയ പിന്തുണയ്ക്ക് കേന്ദ്രം നന്ദി അറിയിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും ഗൂഢാലോചനയിൽ പങ്കാളികളായവരെയും കണ്ടെത്താൻ ശക്തവും അതിവേഗത്തിലുമുള്ള അന്വേഷണം നടത്തണമെന്ന് കേന്ദ്രസർക്കാർ നിർ‌ദ്ദേശം നൽകി. ഭീകരവാദികളെ സ്പോൺസർ ചെയ്തവരെ അടക്കം കണ്ടെത്തണമെന്നാണ് അന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഉന്നതതലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മായി നിരീക്ഷിക്കുകയാണെന്നും സർക്കാർ അറിയിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI BLAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.