
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്ത് സംഭവത്തിൽ മണ്ഡലകാലം തുടങ്ങുന്ന വൃശ്ചികം ഒന്നിന് സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ സംഗമവും പ്രതിഷേധ ജ്യോതിയും സംഘടിപ്പിക്കാൻ കെ.പി.സി.സി തീരുമാനിച്ചു. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ഉത്തരവാദികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഈ തീരുമാനം.
ശബരിമലയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ നടന്ന മോഷണമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |