
മുംബയ്: ഡിസംബറില്‍ അബുദാബിയില്‍ വെച്ചാണ് ഈ വര്‍ഷത്തെ ഐപിഎല്‍ താരലേലം നടക്കുക. ഈ മാസം 15ന് ഫ്രാഞ്ചൈസികള്‍ അവര്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടികയും ട്രേഡ് ചെയ്ത താരങ്ങളുടെ പട്ടികയും സമര്‍പ്പിക്കണം. താരലേലത്തിലേക്ക് പോകുന്നതിന് മുമ്പ് തന്നെ തങ്ങള്‍ക്ക് ആവശ്യമുള്ള താരങ്ങളെ മറ്റ് ടീമുകളില്‍ നിന്ന് കൈമാറ്റം ചെയ്ത് എത്തിക്കുന്നതിനായി ട്രേഡിംഗ് വിന്‍ഡോ എല്ലാ ഫ്രാഞ്ചൈസികളും ഉപയോഗിക്കാറുമുണ്ട്.
അഞ്ച് തവണ കിരീടമുയര്‍ത്തിയ മുംബയ് ഇന്ത്യന്‍സ് 2020ന് ശേഷം കപ്പില്‍ മുത്തമിട്ടിട്ടില്ല. ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ടീമിനെ തയ്യാറെടുപ്പിക്കുന്നതെന്ന സൂചനയാണ് മുംബയ് ഇന്ത്യന്‍സ് നല്‍കിയിരിക്കുന്നത്. രണ്ട് മികച്ച താരങ്ങളെയാണ് മുംബയ് ട്രേഡ് ചെയ്ത് എത്തിച്ചിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് വിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ഷെര്‍ഫെയ്ന്‍ റുതര്‍ഫോഡ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരെയാണ് മുംബയ് തങ്ങളുടെ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്.
27കാരനായ റുതര്‍ഫോഡ് വെസ്റ്റിന്‍ഡീസിനായി 44 ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 23 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 2019ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, 2022ല്‍ ആര്‍സിബി എന്നീ ടീമുകളില്‍ താരം കളിച്ചിരുന്നു. 2020ല്‍ മുംബയ് ഇന്ത്യന്‍സിനൊപ്പമുണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തിലും താരം കളിച്ചില്ല. 2024ല്‍ കെകെആറിലും 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിലുമാണ് റുതര്‍ഫോഡ് കളിച്ചത്. 2.6 കോടി രൂപ മുടക്കിയാണ് താരത്തെ മുംബയ് ഗുജറാത്തില്‍ നിന്ന് ട്രേഡ് ചെയ്തത്. മുംബയ്ക്കാരനായ ഷാര്‍ദുല്‍ താക്കൂറിനെ രണ്ട് കോടി രൂപ മുടക്കിയാണ് ലഖ്‌നൗവില്‍ നിന്ന് ട്രേഡ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |