
പാട്‌ന: ബീഹാറിൽ വോട്ടെണ്ണൽ ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ തേരോട്ടം തുടരുകയാണ്. പ്രതീക്ഷിച്ച സീറ്റുകളിൽപോലും ഇന്ത്യാ സഖ്യത്തിന് ലീഡ് തുടരാൻ കഴിഞ്ഞിട്ടില്ല. 60 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും ഏഴ് സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്. രാഘോപുരിൽ തേജസ്വി യാദവ് ലീഡ് കുറഞ്ഞിട്ടുണ്ട്.
ആർജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചുനിൽക്കുന്നത്. കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥി മുകേഷ് സാഹ്നിക്കും ലീഡ് ചെയ്യാനായിട്ടില്ല.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് നാല് മണിക്കൂർ പിന്നിടുമ്പോൾ ജനശക്തി ജനതാദളിന്റെ സ്ഥാപകനും മഹുവയിൽ നിന്നുള്ള സ്ഥാനാർത്ഥിയുമായ തേജ് പ്രതാപ് യാദവ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എൽജെപി (റാം വിലാസ്) സ്ഥാനാർത്ഥി സഞ്ജയ് കുമാർ സിംഗ് 12,897 വോട്ടുകൾക്ക് മുന്നിലാണ്
ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരാനിരിക്കെ, മുഖ്യമന്ത്രിയെ അഭിനന്ദിച്ചുകൊണ്ടുളള പോസ്റ്ററുകൾ സംസ്ഥാനത്തുടനീളം അണികൾ സ്ഥാപിച്ചു.

ബീഹാറിലെ തിരഞ്ഞെടുപ്പ് ജനങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുളള മത്സരമാണെന്ന ന്യായീകരണവുമായി കോൺഗ്രസ് നേതാക്കൾ.
ബീഹാറിൽ എൻഡിഎ ഭരണത്തുടർച്ച ഉറപ്പിച്ചതോടെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ് അമിത് മാളവ്യ. 'മറ്റൊരു തിരഞ്ഞെടുപ്പ, മറ്റൊരു പരാജയം. ഇതിനായി പുരസ്‌കാരം വിതരണം ചെയ്തിരുന്നുവെങ്കിൽ അദ്ദേഹം ഇതെല്ലാം തൂത്തുവാരുമായിരുന്നു'- അമിത് മാളവ്യ എക്സിൽ കുറിച്ചു.
Rahul Gandhi!
— Amit Malviya (@amitmalviya) November 14, 2025
Another election, another defeat!
If there were awards for electoral consistency, he’d sweep them all.
At this rate, even setbacks must be wondering how he finds them so reliably. pic.twitter.com/y4rH6g62qG
ജെഡിയുവിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിലാണ് തേജസ്വി യാദവ് പിന്നിലായത്. 2015ലും 2020ലും വിജയിച്ചത് രഘോപുരിൽ നിന്നാണ്.
ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ജൻസുരാജ് പ്രവർത്തകന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ജെഡിയു നേതാവ് അനന്ത് കുമാർ സിംഗ് മൊകാമ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു.
ആദ്യ ട്രെൻഡുകൾ പ്രകാരം, ആർജെഡി നേതാവും മഹാഗഡ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ് രഘോപൂർ നിയമസഭാ സീറ്റിൽ പിന്നിലാണ്.
ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ചപ്രയിൽ ബിജെപി സ്ഥാനാർത്ഥി ഛോട്ടി കുമാരി 974 വോട്ടുകൾക്ക് മുന്നിലാണ്. ആർജെഡിയുടെ ശത്രുഘ്‌നൻ യാദവ് (ഖേസരി ലാൽ യാദവ്) ആണ് പിന്നിൽ.
ബിജെപിയുടെ പട്‌ന ഓഫീസിൽ വൻ വിജയാഘോഷ മുന്നൊരുക്കങ്ങൾ നടക്കുകയാണ്.
എൻഡിഎ ഭരണം നേടിയാൽ അഞ്ചാം തവണയും നിതീഷ് കുമാർ മുഖ്യമന്ത്രിയാകും. 2005ലാണ് നിതീഷ് കുമാർ ആദ്യമായി ബീഹാർ മുഖ്യമന്ത്രിയാകുന്നത്. ഇത്തവണയും വിജയിച്ചാൽ കൂടുതൽ കാലം സേവനമനുഷ്‌ഠിച്ച ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായി അദ്ദേഹം മാറും.
കഴിഞ്ഞ തവണ അഞ്ച് സീറ്റുകൾ നേടിയ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം നിലവിൽ ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
അലിനഗറിൽ ഗായികയും ബിജെപി സ്ഥാനാർത്ഥിയുമായ മൈഥിലി താക്കൂർ മുന്നേറുകയാണ്. എതിരാളിയായ ആർജെഡി സ്ഥാനാർത്ഥി ബിനോദ് മിശ്രയെക്കാൾ 1,826 വോട്ടുകൾ മുന്നിലാണിവർ.
ഏറ്റവും പുതിയ വിവരമനുസരിച്ച്, എൻഡിഎയുടെ ലീഡ് 160 കടന്നു. ഇന്ത്യ സഖ്യം 68 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. മറ്റുള്ളവർ അഞ്ച് സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്.
എൻഡിഎ ഭരണം നേടുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ. ഇത് ശരിവയ്‌ക്കുന്ന തരത്തിലാണ് ഓരോ റൗണ്ട് വോട്ടെണ്ണലും പുരോഗമിക്കുമ്പോൾ ലഭിക്കുന്ന സൂചന.
പാലിഗഞ്ചിൽ സിപിഐഎംഎൽ ലിബറേഷന്റെ സന്ദീപ് സൗരവ് ലീഡ് ചെയ്യുന്നു. എൽജെപിയുടെ സുനിൽ കുമാറാണ് ഇവിടെ പിന്നിൽ.
ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ മഹുവയിൽ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് മൂന്നാം സ്ഥാനത്തേക്ക് പോയി. ഇവിടെ എൽജെപിയുടെ (ആർവി) സഞ്ജയ് കുമാർ സിംഗ് ആണ് ലീഡ് ചെയ്യുന്നത്. നിലവിലെ എംഎൽഎ കൂടിയായ ആർജെഡി നേതാവ് മുകേഷ് കുമാർ ആണ് രണ്ടാം സ്ഥാനത്ത്.
ജയിലിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച ആർജെഡിയുടെ റിത് ലാൽ റോയി ആണ് ധനപുർ മണ്ഡലത്തിൽ മുന്നിൽ. ബിജെപിയുടെ റാം കൃപാൽ യാദവ് ആണ് ഇവിടെ പിന്നിൽ.
എൻഡിഎ വിജയിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |