
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം സേവനം യു.എ.ഇയിൽ നേതൃത്വ സംഗമം സംഘടിപ്പിക്കുന്നു. 16ന് വൈകിട്ട് 6.30ന് (യു.എ.ഇ സമയം) അജ്മാൻ തുംബൈ മെഡിക്കൽ കോളേജ് കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംസാരിക്കും.
സെൻട്രൽ കമ്മിറ്റി യു.എ.ഇ ഭാരവാഹികൾ,യൂണിയൻ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,സെക്രട്ടറി,ഡയറക്ടർ ബോർഡ് അംഗം,യൂണിയൻ കൗൺസിൽ അംഗങ്ങൾ,അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ,വൈസ് ചെയർമാൻ,കൺവീനർ,കൗൺസിൽ അംഗങ്ങൾ,യൂണിയന്റെ പോഷക സംഘടനകളായ വനിതാ വിഭാഗം,യൂത്ത് മൂവ്‌മെന്റ് തുടങ്ങിയവയുടെ പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,സെക്രട്ടറി,കേന്ദ്ര കമ്മിറ്റി അംഗം എന്നിവർ യോഗത്തിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |