
ആലപ്പുഴ: കോൺക്രീറ്റ് ഗർഡറുകൾ വീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. സംഭവം ഏറെ ഗൗരവകരമാണെന്ന് മന്ത്രി പറഞ്ഞു. അപകടവിവരം അറിഞ്ഞ ഉടൻ ദേശീയപാത അതോറിട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തരമായി ഇടപെടണമെന്നും വീഴ്ചകൾ പരിശോധിച്ച് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സമഗ്ര അന്വേഷണം നടത്തുമെന്ന് കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. സുരക്ഷാ പ്രശ്‌നവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നതായി കെ. സി. വേണുഗോപാൽ എം.പി പറഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരവും മകന് സർക്കാർ ജോലിയും ഉറപ്പാക്കണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്‌ചയുണ്ടായെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ദലീമ ജോജോ എം.എൽ.എ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |