
മുംബയ്: ഡൽഹിക്കുപിന്നാലെ മുംബയ് വ്യോമപരിധിയിലും വിമാനങ്ങൾക്കുനേരെ ജിപിഎസ് ത്രെട്ട് (ജിപിഎസ് വഴിതെറ്റിക്കൽ) നടക്കുന്നതായി മുന്നറിയിപ്പ്. പൈലറ്റുമാർക്കും എയർ ട്രാഫിക് കൺട്രോളിനുമാണ് (എടിസി) മുന്നറിയിപ്പ്. ‘ഫ്ലൈറ്റ്റഡാർ24’ എന്ന ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റിലും ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തും ജിപിഎസ് ജാമിംഗ് ശ്രമം നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
തെറ്റായ റേഡിയോ സിഗ്‌നലുകൾ അയച്ച് വിമാനങ്ങളുടെ വഴിതെറ്റിക്കുന്നതാണ് ജിപിഎസ് സ്പൂഫിംഗ്. രാജ്യാന്തര സംഘർഷങ്ങളടക്കം നടക്കുന്ന മേഖലകളിൽ ഭൂമിയിൽ നിന്ന് പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് വ്യാജ സിഗ്‌നലുകൾ അയയ്ക്കുന്നത്. ഡൽഹിയുടെ ആകാശത്ത് കഴിഞ്ഞ ഒരാഴ്ചയായി ജിപിഎസ് സ്പൂഫിംഗ് ശ്രമം നടന്നതായി കണ്ടെത്തിയിരുന്നു. നവംബർ 13 മുതൽ 17 വരെയാണ് മുന്നറിയിപ്പ്.
India issues a NOTAM warning aircraft of GPS interference/loss around air traffic routes within its airspace near Mumbai, this follows reports of similar interreference observed around New Delhi
— Damien Symon (@detresfa_) November 13, 2025
Valid: 13-17 November 2025 pic.twitter.com/N568cd9zpz
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ദി ഇന്റൽ ലാബിലെ ജിയോ ഇന്റലിജൻസ് ഗവേഷകനായ ഡാമിയൻ സൈമണും എക്സിലൂടെ ജിപിഎസ് ത്രെട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബയ്ക്കടുത്തുളള വ്യോമപരിധിയിൽ ജിപിഎസ് ത്രെട്ട് നടക്കുന്നതായി മുന്നറിയിപ്പ് നൽകിയിട്ടും കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുൻപ് ഡൽഹിയിലും സമാന സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.
ജിപിഎസ് സ്പൂഫിംഗ് സംഭവങ്ങൾ നടന്ന് പത്ത് മിനിട്ടിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്ന് വിമാനക്കമ്പനികൾ, പൈലറ്റുമാർ, എയർ ട്രാഫിക് കൺട്രോളർമാർ എന്നിവരോട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ആവശ്യപ്പെട്ടതിന് ദിവസങ്ങൾക്കുശേഷമാണ് ഈ മുന്നറിയിപ്പ് വരുന്നത്. ഇത് വാണിജ്യ, സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്ന ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) സിഗ്നലുകളുടെ സുരക്ഷയെയും വിശ്വാസ്യതയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |