
താനെ: 19-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടി ആറാം ക്ളാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു. 14 വയസുള്ള പെൺകുട്ടിയാണ് ആത്മഹത്യ ചെയ്‌തത്. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിൽ കല്യാൺ വെസ്‌റ്റ് പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. പഠനത്തിൽ മികവ് പുലർത്താൻ കഴിയാത്തതിലുള്ള വിഷമമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരിക്കും ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. തുടർച്ചയായി പരിശ്രമിച്ചിട്ടും പഠനത്തിൽ മുന്നോട്ടെത്താൻ കഴിയാത്തതിൽ കുട്ടി വലിയ രീതിയിൽ സമ്മർദ്ദം അനുഭവിച്ചിരുന്നതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദീപാവലിക്ക് നടത്തിയ പരീക്ഷയിലും വളരെ കുറഞ്ഞ മാർക്ക് മാത്രമെ കുട്ടിക്ക് നേടാൻ കഴിഞ്ഞിരുന്നുള്ളു. തുടർന്ന് പഠനം മെച്ചപ്പെടുത്താൻ അദ്ധ്യാപകർ ആവശ്യപ്പെട്ടതും കുട്ടിയെ സമ്മർദ്ദത്തിലാക്കിയിരിക്കാം എന്ന് റിപ്പോർട്ടുകൾ പറയുന്നു.
19-ാം നിലയിലുള്ള സ്വന്തം ഫ്ലാറ്റിലെ ജനാല വഴി താഴേക്ക് ചാടിയ കുട്ടി വന്നുപതിച്ചത് ഇരുചക്രവാഹനങ്ങളുടെ പാർക്ക് ചെയ്യുന്ന ഭാഗത്താണ്. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |