
ചെന്നൈ: പതിവ് പരിശീലന പറക്കലിനിടെ വ്യോമസേനയുടെ പിലാറ്റസ് പിസി-7 എംകെ2 പരിശീലന വിമാനം തകർന്നുവീണു. ചെന്നൈയിലെ താംബരത്തിന് സമീപമാണ് വിമാനം തകർന്ന് വീണത്. അപകടം ഉണ്ടായ ഉടൻ പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. അപകടത്തിന്റെ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറി (സിഒഐ) ഉത്തരവിട്ടു. പൈലറ്റുമാരുടെ പരിശീലനത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന സ്വിസ് വിഭാഗത്തിൽപ്പെടുന്ന ടർബോപ്രോപ്പ് വിമാനമാണ് പിലാറ്റസ്.
ഇന്ത്യൻ വ്യോമസേനയുടെ പറക്കൽ പരിശീലന സ്കൂൾ (എഫ്ഐഎസ്) ചെന്നൈയിലെ താംബരം എയർഫോഴ്സ് സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ പരിചയസമ്പന്നരായ സായുധ സേന പൈലറ്റുമാർക്ക് പരിശീലനം നൽകുകയും അവരെ വളരെ വിദഗ്ദ്ധ പരിശീലനം നൽകുകയാണഅ എഫ്ഐഎസ് ചെയ്യുന്നത്. ബേസിക്, ഇന്റർമീഡിയറ്റ്, അഡ്വാൻസ്ഡ് ഫ്ലൈയിംഗ് പരിശീലന സമയത്ത് അബ്-ഇനീഷ്യോ പൈലറ്റുമാരെ പരിശീലിപ്പിക്കുകയും അവരെ എയർ വാരിയേഴ്‌സായി രൂപപ്പെടുത്തുകയും ചെയ്യുന്നു.
പത്ത് ഘട്ടങ്ങളായുള്ള പറക്കൽ പരിശീലനവും 200 മണിക്കൂറിലധികം ഗ്രൗണ്ട് പരിശീലനവും ഉൾക്കൊള്ളുന്ന 22 ആഴ്ച നീണ്ടുനിൽക്കുന്ന കഠിനമായ പരിശീലന കോഴ്സ് പൂർത്തിയാക്കിയ ശേഷമാണ് ക്യുഎഫ്ഐകൾ ബാഡ്ജ് നേടുന്നത്. ഇന്ത്യൻ വ്യോമസേന, ഇന്ത്യൻ നാവികസേന, ഇന്ത്യൻ ആർമി, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, സൗഹൃദ വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ താംബരത്ത് ക്യുഎഫ്ഐ പരിശീലന കോഴ്സിൽ പങ്കെടുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |