
പാമ്പ് വര്‍ഗത്തിലെ പ്രധാനിയും അപകടകാരിയുമാണ് മൂര്‍ഖന്‍. നല്ലൊരു കടി കിട്ടിയാല്‍ രക്ഷപ്പെടാനുള്ള സാദ്ധ്യതയും കുറവാണ്. ഇന്ത്യയില്‍ കാണപ്പെടുന്ന പാമ്പുകളില്‍ മനുഷ്യജീവന്‍ ഏറ്റവും അധികം അപഹരിച്ചിട്ടുള്ളതില്‍ മുന്‍പന്തിയിലാണ് മൂര്‍ഖന്‍. പലപ്പോഴും മറ്റ് ജീവികളുമായുള്ള ഏറ്റുമുട്ടലില്‍ പത്തി വിടര്‍ത്തിയും ശൗര്യം കാണിച്ചും മേല്‍ക്കൈ നേടാന്‍ മൂര്‍ഖന് കഴിയാറുണ്ട്. ഇവയുടെ ശൗര്യത്തിന് മുന്നില്‍ മറ്റ് ജീവികള്‍ ഭയന്ന് പോകുന്നതാണ് പതിവ്.
എന്നാല്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ജീവന് വേണ്ടി പിടയുകയാണ് ഒരു മൂര്‍ഖന്‍ പാമ്പ്. പരമ്പരാഗത ശത്രുമായ കീരിക്ക് മുന്നിലല്ല മൂര്‍ഖന്‍ മുട്ടുമടക്കിയിരിക്കുന്നത്. മറ്റൊരു വിഷ ജീവിയായ കരിന്തേള്‍ ആണ് മൂര്‍ഖനെ പൂട്ടിയിരിക്കുന്നത്. പാമ്പിന്റെ നടുഭാഗത്തായാണ് കരിന്തേള്‍ പിടുത്തമിട്ടിരിക്കുന്നത്. ഒരു മതിലിന്റെ പുറത്ത് നിന്ന് താഴേക്ക് ചെരിഞ്ഞാണ് മൂര്‍ഖന്റെ കിടപ്പ്. മതിലിന് മുകളില്‍ ഇരുപ്പാണ് തേള്‍.
കരിന്തേളിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനായി പാമ്പ് പത്തി വിടര്‍ത്തി ആഞ്ഞ് മുന്നോട്ട് കുതിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതുപോലെ തന്നെ വായുവില്‍ കൊത്താനും പാമ്പ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ തേളിന്റെ പിടുത്തത്തില്‍ നിന്ന് പാമ്പ് രക്ഷപ്പെട്ടോ ഇല്ലയോ എന്ന് വ്യക്തമല്ല. സെക്കന്റുകളുടെ മാത്രം ദൈര്‍ഘ്യമാണ് വീഡിയോക്ക് ഉള്ളത്. അതേസമയം വീഡിയോക്ക് താഴെ നിരവധിപേരാണ് അഭിപ്രായം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. വീഡിയോ കൃത്രിമമാണോ എന്ന സംശയവും പലരും പ്രകടിപ്പിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |