
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ നവംബർ 21ന് തിയേറ്ററുകളിലെത്തും. ചിത്ര്തതിന്റെ ട്രെയിലർ പുറത്തിറങ്ങി. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. പൃഥ്വിരാജിനൊപ്പം മറ്റൊരു ഗംഭീര കഥാപാത്രമായി ഷമ്മി തിലകനെയും ട്രെയിലറിൽ കാണാം. മാസും ആക്ഷനും നിറഞ്ഞ പക്കാ എന്റർടെയിനർ ആയിരിക്കും വിലായത്ത് ബുദ്ധ എന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധയാണ് അതേപേരിൽ സിനിമയാകുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്ന് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധ നിർമ്മിക്കുന്നത്.
പ്രിയംവദ കൃഷ്ണൻ നായികയാകുന്ന ചിത്രത്തിൽ അനുമോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു. സംഗീതം ജേക്സ് ബിജോയ്. അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ. കുര്യൻ, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്‌മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ, സ്റ്റണ്ട്സ്: രാജശേഖ!*!ർ, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |