
ന്യൂഡൽഹി: അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മേള 27ന് അവസാനിക്കും. 299 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള കേരള പവലിയനിലെ സാംസ്‌കാരിക. കയർ, വ്യവസായം, വാണിജ്യം തുടങ്ങിയ വിവിധ വകുപ്പുകളുടെ 27 സ്റ്റാളുകൾ മുഖ്യമന്ത്രി സന്ദർശിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനാണ് മേൽനോട്ടം. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രദർശനം.
ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്, കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാർ, അഡിഷണൽ റസിഡന്റ് കമ്മിഷണർ ഡോ. അശ്വതി ശ്രീനിവാസ്, പി.ആർ.ഡി ഡയറക്ടർ ടി.വി. സുഭാഷ്, അഡിഷണൽ ഡയറക്ടർമാരായ വി.പി. പ്രമോദ്കുമാർ, കെ.പി. സരിത, ഡെപ്യൂട്ടി ഡയറക്ടർമാരായ എ. അരുൺകുമാർ, അനിൽ ഭാസ്‌ക്കർ, ഇൻഫർമേഷൻ ഓഫീസർ പ്രതീഷ് ഡി. മണി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |