
കാസർകോട്: വിവേക് എക്സ്പ്രസ് ട്രെയിനിൽ നടത്തിയ പരിശോധനയിൽ 24 കുപ്പി മുന്തിയ ഇനം ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ട്രെയിനിലെ എസി കോച്ച് അറ്റൻഡറും പശ്ചിമബംഗാൾ സ്വദേശിയുമായ പ്രദീപ് സാമന്തയെ (51) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ പത്തുമണിയോടെ കാസർകോട് എത്തിയ വിവേക് എക്സ്പ്രസിലാണ് റെയിൽവേ പൊലീസ് പരിശോധന നടത്തിയത്. ട്രെയിനിലെ ജീവനക്കാരുടെ കാബിനിലായിരുന്നു ഒഡിഷയിൽ നിർമിച്ച മദ്യം സൂക്ഷിച്ചിരുന്നത്.
'ഓപ്പറേഷൻ രക്ഷിത' യുടെ ഭാഗമായി റെയിൽവേ പോലീസ് സൂപ്രണ്ട് ഷെഹൻഷായുടെ നിർദേശപ്രകാരം കോഴിക്കോട് റെയിൽവേ ഇൻസ്‌പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് അംഗങ്ങളാണ് പരിശോധന നടത്തിയത്.
പിടികൂടിയ മദ്യം തുടർനടപടികൾക്കായി കാസർകോട് എക്‌സൈസിന് കൈമാറി. സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോസ് കോഴിക്കോട്, സിപിഒമാരായ രമേശ്, റനീത് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |