
ബംഗളൂരു: റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച കാട്ടാനയെ കാറിടിച്ചു. ചിക്കമംഗളൂരു ജില്ലയിലെ എൻആർ പുരയിലാണ് സംഭവം. ഇടികൊണ്ട ആന കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. എൻആർ പുര - ബലിഹൊണ്ണൂർ സംസ്ഥാന പാതയിലാണ് സംഭവം. തകർന്ന കാറിലുണ്ടായിരുന്നവരെ ആന ആക്രമിച്ചില്ല. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ ആനയെ കണ്ടെത്താൻ ശ്രമം തുടങ്ങിയിരിക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കർണാടക രജിസ്ട്രേഷനിലുള്ള കാറാണ് റോഡ് മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ചുതെറിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചിക്കമംഗളൂരുവിലെ നരസിംഹരാജ പുര താലൂക്കിൽ കാപ്പി തോട്ടത്തിൽ ജോലിക്കുപോയ 39കാരിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. വിനോദ ഭായി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭദ്ര റിസർവ് വനത്തിന് സമീപത്തെ കാപ്പിത്തോട്ടത്തിൽ വച്ചായിരുന്നു സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |