
അപൂര്‍വം ചിലര്‍ ഒഴികെയുള്ളവര്‍ ഒരു പാമ്പിനെ കണ്ടാല്‍ ആദ്യം തന്നെ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ആക്രമിക്കുമോയെന്നും പാമ്പിന്റെ കടിയേല്‍ക്കുമോയെന്ന ഭയവുമാണ് ഇങ്ങനെ ഓടി രക്ഷപ്പെടാനുള്ള കാരണം. എന്നാല്‍ വീട്ടിനുള്ളിലെ പറമ്പിലോ ഒരു പാമ്പിനെ കാണുകയാണെങ്കില്‍ ഉടനെ തന്നെ ഓടി രക്ഷപ്പെടുകയല്ല ചെയ്യേണ്ടതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥയും സ്‌നേക്ക് റെസ്‌ക്യൂവറുമായ റോഷ്‌നി പറയുന്നത്.
ആക്രമിക്കാന്‍ വരുന്ന ഒരു പാമ്പിനെയാണ് കാണുന്നതെങ്കില്‍ തീര്‍ച്ചയായും ഓടി രക്ഷപ്പെടണം. എന്നാല്‍ വെറുതെ ഒരു പാമ്പിനെ കാണുകയാണെങ്കില്‍ അത് എവിടെയാണ് കയറി ഇരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. കുറഞ്ഞപക്ഷം അത് പാമ്പാണോ എന്ന് ഉറപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പല്ലിയുടെ വാലും, അരണയേയും ഒക്കെ കണ്ട ശേഷം പാമ്പിന്റെ സാന്നിദ്ധ്യമാണെന്ന് തെറ്റിദ്ധരിച്ച ശേഷം പാമ്പിനെ പിടികൂടാന്‍ എത്തണം എന്ന് ആവശ്യപ്പെട്ടുള്ള ഫോണ്‍ കോളുകള്‍ ലഭിക്കാറുണ്ടെന്നും റോഷ്‌നി പറയുന്നു.
വലിയ അരണയുടെ ഒക്കെ വാല് കണ്ടാല്‍ പാമ്പാണ് എന്ന് തെറ്റിദ്ധരിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ടാണ് ഒരു പാമ്പിനെ കണ്ടാല്‍ അക്കാര്യം ഒന്ന് ഉറപ്പിക്കണമെന്ന് പറയുന്നത്. ചെന്ന് നോക്കുമ്പോള്‍ അരണയെ ഒക്കെ കിട്ടിയ കേസുകളുണ്ടെന്നും റോഷ്‌നി പറയുന്നു. ഒരു പാമ്പിനെ കണ്ടാല്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അത് ഏത് ഭാഗത്താണ് കയറി ഇരിക്കുന്നത് വീടിന് പുറത്തേക്ക് പോയിട്ടുണ്ടോ എന്നുള്ള കാര്യങ്ങളാണ്.
കേരള സര്‍ക്കാരിന്റെ 'സര്‍പ്പ' ആപ്പില്‍ വോളന്റിയേഴ്‌സിന്റേയും അതുപോലെ തന്നെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍ ലഭ്യമാണ്. വനം വകുപ്പിന്റേയും ആര്‍ആര്‍ടിയുടേയും എല്ലാം തന്നെ മൊബൈല്‍ നമ്പറുകള്‍ ആപ്പില്‍ നിന്ന് ലഭ്യമാണ്. പാമ്പിനെ കണ്ടാല്‍ അതിന്റെ ഫോട്ടോ എടുത്ത് ആപ്പില്‍ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ അയച്ച സ്ഥലത്തിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെ നോട്ടിഫിക്കേഷനായി ലഭിക്കും. ഈ സൗകര്യം പൊതുജനത്തിന് പാമ്പിനെ കാണുന്ന സാഹചര്യത്തില്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |