
'ബാഹുബലി', 'ഈച്ച', 'ആർആർആർ' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് പ്രിയങ്കരനായ സംവിധായകനാണ് എസ്എസ് രാജമൗലി. മഹേഷ്ബാബുവിനെ നായകനാക്കി രാജമൗലി അടുത്തതായി ഒരുക്കുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ് വാരണാസി. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ടൈറ്റിൽ പ്രകാശനം റാമോജി ഫിലിംസിറ്റിയിൽ നടത്തിയത്. മഹേഷ് ബാബുവിനു പുറമേ പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിനിടെ നടൻ മഹേഷ് ബാബുവിനെക്കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
'മഹേഷ് ബാബുവിന്റെ സ്വഭാവത്തിൽ നിന്ന് നമ്മുക്കെല്ലാവർക്കും പഠിക്കേണ്ടതായ ഒരു കാര്യമുണ്ട്. അദ്ദേഹം ഓഫീസിലേക്കോ സെറ്റിലോ വരുമ്പോൾ മൊബൈൽ ഫോൺ കൊണ്ട് വരാറില്ല. എട്ട് മണിക്കൂറായാലും 10 മണിക്കൂറായാലും അദ്ദേഹം ഒരിക്കൽ പോലും ഫോൺ കൈകൊണ്ട് തൊടാറില്ല. തിരികെ പോയി കാറിൽ കയറുമ്പോഴായിരിക്കും അദ്ദേഹം ഫോൺ നോക്കുന്നത്' രാജമൗലി പറഞ്ഞു. സെൽഫോൺ അഡിക്ഷന്റെ പേരിൽ നമ്മളെല്ലാം ബുദ്ധിമുട്ടുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹം ഒരു അപൂർവ മാതൃകയാണെന്നും രാജമൗലി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
