
തിരുവനന്തപുരം: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് വഴികൊടുക്കാത്ത കാറിനായി അന്വേഷണം ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ് (എംവിഡി). കഴിഞ്ഞ ശനിയാഴ്‌ച പേരൂർക്കടയ്ക്കും വഴയിലയ്ക്കും ഇടയിൽ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. അബോധാവസ്ഥയിലായ കൃഷ്ണകുമാർ എന്നയാളുമായി വട്ടപ്പാറ എസ്‌യുടി ആശുപത്രിയിൽ നിന്നുപോയ ആംബുലൻസിനാണ് കാർ വഴിതടസമുണ്ടാക്കിയത്.
എസ്‌യുടി ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം എസ്‌കെ ആശുപത്രിയിലേയ്ക്ക് ഡയാലിസിസിനായി രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. ഏറെനേരം ഹോണടിച്ചിട്ടും കാർ വഴി നൽകിയില്ല. ഏറെനേരം മാർഗതടസമുണ്ടാക്കിയതിനുശേഷമാണ് ആംബുലൻസിനെ പോകാൻ അനുവദിച്ചത്. എന്നാൽ ആംബുലൻസ് ഡ്രൈവർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എംവിഡി അന്വേഷണം തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |