SignIn
Kerala Kaumudi Online
Friday, 12 December 2025 5.55 PM IST

ധനുഷിന്റെ   സിനിമയാണെങ്കിലും വഴങ്ങില്ലേ; മാനേജർക്കെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി നടി മന്യ

Increase Font Size Decrease Font Size Print Page
manya-anand-

ചെന്നൈ: ധനുഷിന്റെ മാനേജർക്കെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണവുമായി നടി മന്യ ആനന്ദ്. ധനുഷിന്റെ പുതിയ സിനിമയിലേക്ക് വേഷം തരാമെന്നു പറഞ്ഞ് വിളിച്ച ശേഷം മാനേജർ ശ്രേയസ് കുറേ കാലം തന്നോട് അഡ്ജസ്റ്റ്‌മെന്റിന് ആവശ്യപ്പെട്ടെന്നാണ് മന്യയുടെ ആരോപണം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്യ ആനന്ദ് ആരോപണം ഉന്നയിച്ചത്.


ധനുഷിന്റെ മാനേജരായ ശ്രേയസ് തന്നെയും മറ്റ് കലാകാരന്മാരെയും പുതിയ സിനിമയിലേക്ക് ക്ഷണിച്ചുവെന്നും ഇതിനിടെ അഡ്ജസ്റ്റ്‌മെന്റ് ആവശ്യപ്പെട്ടെന്നും മന്യ പറയുന്നു. മാനേജർ തന്നോട് അഡ്ജസ്റ്റ്‌മെന്റിന്റെ കാര്യം പറഞ്ഞപ്പോൾ എന്തിനാണെന്ന് താൻ തിരിച്ച് ചോദിച്ചതായും മന്യ വെളിപ്പെടുത്തി. ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും ആ സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലെന്നും മന്യ വെളുപ്പെടുത്തി.

ധനുഷിന്റെ സിനിമയാണെങ്കിലും നിങ്ങൾ വഴങ്ങില്ലേയെന്നും മാനേജർ ചോദിച്ചതായി മന്യ പറഞ്ഞു. ശ്രേയസ് തനിക്ക് സിനിമയുടെ തിരക്കഥ അയച്ചു തന്നിരുന്നുവെന്നും മന്യ പറയുന്നു. എതിർപ്പ് അറിയിച്ച ശേഷവും അയാൾ നിരന്തരം തന്നെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും ധനുഷിന്റെ പ്രൊഡക്ഷൻ ഹൗസായ വണ്ടർബാർ ഫിലിംസിന്റെ ലൊക്കേഷൻ വിവരങ്ങൾ അയച്ചുവെന്നും മന്യ വെളിപ്പെടുത്തി.

ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ തങ്ങളിൽ നിന്ന് ജോലി മാത്രമേ പ്രതീക്ഷിക്കാവൂ. അല്ലാതെ മറ്റൊന്നും ആവശ്യപ്പെടരുതെന്നും താരം പറഞ്ഞു. 'ഇത്തരം ആവശ്യങ്ങൾക്ക് വഴങ്ങിയാൽ ഞങ്ങളെ വേറെ പേരുകളിലാകും വിളിക്കുക. ആളുകൾ ഇത്തരം രീതികൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നത് നല്ലതായിരിക്കുമെന്ന് കരുതുന്നു," മന്യ കൂട്ടിച്ചേർത്തു. അതേസമയം ആരോപണങ്ങളുമായി ബന്ധപ്പെട്ട് ധനുഷോ അദ്ദേഹത്തിന്റെ മാനേജരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGS: CASTING COUCH, MANYA ANAND, CINEMA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.