SignIn
Kerala Kaumudi Online
Wednesday, 13 November 2019 2.56 PM IST

അന്ന് ഇങ്ങനെ ചെയ്യൂ എന്ന് പറയുകയല്ല അദ്ദേഹം ചെയ്‌തത്... മോഹൻലാലിനെക്കുറിച്ച് മനസ് തുറന്ന് മിയ

miya-mohanlal

അനാർക്കലി,​ പാവാട,​ മെമ്മറീസ്,​ ബ്രദേഴ്സ് ഡേ എന്നിങ്ങനെ ഒരുപിടി നല്ല സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മിയ ജോർജ്. മോഹൻലാൽ,​മമ്മൂട്ടി,​ പൃഥ്വിരാജ് എന്നിങ്ങനെ നിരവധി താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള അവസരവും മിയയെ തേടിയെത്തി. ഇപ്പോഴിതാ നടൻ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

മിസ്റ്റർ ഫ്രോഡ് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചാണ് താരം മനസ് തുറന്നിരിക്കുന്നത്. യൂണിറ്റിലെ എല്ലാ അംഗങ്ങളോടും ഇടപെടുന്ന വളരെ ഡൗൺ ടു എർത്തായ വ്യക്തിയാണ് മോഹൻലാലെന്ന് മിയ പറയുന്നു.

'ഒരു സീൻ എടുക്കുകയാണ്,​ ഞാനൊരു ഡയലോഗ് പറഞ്ഞത് വളരെ പ്ലെയിനായാണ്.അപ്പോൾ ലാലേട്ടൻ അതിന്റെ മോഡുലേഷൻ മാറ്റി എന്നെ പറഞ്ഞ് കേൾപ്പിച്ചു. കേൾക്കുമ്പോൾ അതാണ് ഭംഗി. ഇത് ഇങ്ങനെ ചെയ്യൂ എന്ന് പറയുകയല്ല,​മറിച്ച് ഇങ്ങനെ ചെയ്തുകൂടെയെന്ന് ചോദിക്കുകയേയുള്ളു അദ്ദേഹം'- മിയ പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOHANLAL, MIYA GEORGE, MALAYALAM MOVIE, MR FRAUD MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.