
പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കിടെ നടി സാമന്തയും സംവിധായകൻ രാജ് നിദിമോരും വിവാഹിതരായെന്നാണ് റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടെെംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച രാവിലെ വളരെ ലളിതമായി നടന്ന ചടങ്ങിലായിരുന്നു വിവാഹമെന്നാണ് വിവരം.
കോയമ്പത്തൂർ ഇഷ യോഗ സെന്ററിനുള്ളിലെ ലിംഗ് ഭെെരവി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. ആകെ 30പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം. വിവാഹത്തിന് സാമന്ത ചുവന്ന സാരിയാണ് ധരിച്ചത്. ബോളിവുഡിൽ സംവിധായകനായി തിളങ്ങുന്ന രാജ് തിരുപ്പതി സ്വദേശിയാണ്.

സാമന്തയും രാജും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. സാമന്തയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലെല്ലാം രാജ് നിദിമോരുവിന്റെ സാന്നിദ്ധ്യം കണ്ടുതുടങ്ങിയതോടെയാണ് ആരാധകരുടെ കണ്ണുകളിൽ ഇരുവരും ഉടക്കിയത്. സാമന്ത അഭിനയിച്ച ഫാമിലി മെൻ 2 വെബ് സീരിസിന്റെ അടക്കം സംവിധായകനാണ് രാജ്. മുൻഭാര്യ ശ്യാമിലി ഡേയിൽ നിന്ന് 2022ലാണ് രാജ് വിവാഹമോചനം നേടിയത്. 2021ലാണ് സാമന്തയും നടൻ നാഗചെെതന്യയും വിവാഹമോചിതരാകുന്നത്. നാഗചൈതന്യ സാമന്തയുമായി വേർപിരിഞ്ഞ് മൂന്ന് വർഷത്തിനുശേഷം നടി ശോഭിത ധുലിപാലയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |