കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയെ സമീപിച്ചു. ഭക്തൻ എന്ന നിലയിലാണ് ഹർജി. ചില അപാകതകൾ ഹർജിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച്, അവ തിരുത്തി നൽകാൻ നിർദ്ദേശിച്ച് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
ശബരിമലയിലെ സ്വർണം വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചിട്ടുണ്ടെന്നും അവിടെയുള്ളവർക്കും തട്ടിപ്പിൽ പങ്കുള്ളതിനാൽ പൊലീസ് അന്വേഷണം കാര്യക്ഷമമാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ അന്വേഷണ സംഘത്തെ സർക്കാരിന് സ്വാധീനിക്കാനാകും. അതിനാൽ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |