
പൂച്ചാക്കൽ: പൂച്ചാക്കൽ തച്ചാപറമ്പ് റസിഡൻസിക്ക് സമീപം പാണാവള്ളി സ്വദേശിയായ അഗസ്റ്റിൻ പോളിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിലായി.
തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒമ്പതാം വാർഡിൽ കോട്ടച്ചിറ വീട്ടിൽ ആദർശ് (22), തൈക്കാട്ടുശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ നാലു തൈക്കൽ വീട്ടിൽ വിനിൽ (39) എന്നിവരെ ബംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയായ സുജിത്ത് നേരത്തെ അറസ്റ്റിലായിരുന്നു. പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ. ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ദിലീപ് കുമാർ, വീനസ്, സി.പി.ഒ.മാരായ സുബിമോൻ, ബിജോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |