കോട്ടയം: പാലാ അൽഫോൻസ കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും ഇന്റർനാഷണൽ കോൺഫറൻസ് ഓൺ അഡ്വാൻസ്സ് മെറ്റീരിയൽസ് ഫോർ ഫ്യൂച്ചർ സംഘടിപ്പിക്കും. വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ സംവദിക്കും
പൂർവവിദ്യാർത്ഥിയും എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് സീനിയർ ക്യാപ്ടനുമായ ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ മോൺസിഞ്ഞോർ ഡോ.ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിക്കും. എം.ജി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് നാനോ സയൻസ് പ്രൊഫ. ഡോ. എം.ആർ അനന്തരാമൻ മുഖ്യപ്രഭാഷണം നടത്തും.നാല്പതോളം വ്യത്യസ്ഥ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രിൻസിപ്പൽ, പ്രൊഫ ഡോ.മിനിമോൾ മാത്യു, ഫിസിക്സ് ഡിപ്പാർട്ട്‌മെന്റ്ര് മേധാവി ഡോ.വിജുത സണ്ണി, അസി. പ്രൊഫ. രേഖ മാത്യു, അദ്ധ്യാപകരായ പ്രൊഫ. ഡോ. മിനു ജോയി, അസി. പ്രൊഫ. സിൻസില ടി.ജോയി, ഡോ. അന്നുപോൾ, ഡോ.സിസ്റ്റർ പ്രിയ ആന്റണി എന്നിവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |