
എല്ലാവരും ക്രിസ്‌മസ് ആഘോഷത്തിന്റെ തിരക്കിലാണ്. കേക്കും വെെനുമില്ലാത്ത എന്ത് ക്രിസ്മസ് അല്ലേ?. മിക്കവരും കടയിൽ നിന്നാണ് വെെൻ വാങ്ങുന്നത്. എന്നാൽ കടയിൽ നിന്ന് വാങ്ങുന്ന വെെനിന് നാം വിചാരിച്ച സ്വാദ് ലഭിക്കണമെന്നില്ല. വീട്ടിൽ തന്നെ വെെൻ ഉണ്ടാക്കുന്നതാണ് നല്ലത്. വളരെ എളുപ്പത്തിൽ ജാതിക്ക വെെൻ വീട്ടിൽ ഉണ്ടാകുന്നതെങ്ങനെയെന്ന് നോക്കിയാലോ?.
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ഭരണിയിൽ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ജാതിക്ക ഒരു ലെയർ ഇട്ടശേഷം അതിന് മുകളിൽ പഞ്ചസാര ഇടുക. അങ്ങനെ മുഴുവൻ ജാതിക്ക കഷ്ണങ്ങളും തീരുന്നതുവരെ ജാതിക്ക അതിന് മുകളിൽ പഞ്ചസാര എന്ന ക്രമത്തിൽ ഇടുക. അതിൽ തിളപ്പിച്ചാറിയ വെള്ളം ഒഴിക്കണം. ശേഷം ഏലക്ക, ഗ്രാമ്പൂ, കറുകപ്പട്ട, നെല്ല് അല്ലെങ്കിൽ ഗോതമ്പ്, യീസ്റ്റ് എന്നിവ ചേർത്ത് വായു കടക്കാത്ത രീതിയിൽ കെട്ടിവയ്ക്കാം. 41 ദിവസം കഴിയുമ്പോൾ ഇത് തുറന്ന് അരിച്ചെടുക്കുക. നല്ല കിടിലൻ വെെൻ റെഡി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |