
മാരുതി സുസുക്കി ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ ഇ വിറ്റാര നാളെ അവതരിപ്പിക്കും. ഈ വർഷം നടന്ന ഭാരത് മൊബിലിറ്റി എക്സ്‌പോയിലാണ് മാരുതി വാഹനത്തെ ആദ്യമായി പ്രദർശിപ്പിച്ചത്. 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് വാഹനം പുറത്തിറങ്ങുന്നത്. ചെറിയ പായ്ക്ക് മുൻ ചക്രങ്ങളെ നയിക്കുന്ന സിംഗിൾ-മോട്ടോർ സജ്ജീകരണത്തിന് കരുത്ത് പകരും, വലിയ പായ്ക്ക് ഓൾ-വീൽ ഡ്രൈവ് നൽകുന്ന ഡ്യുവൽ-മോട്ടോർ കോൺഫിഗറേഷനെ പിന്തുണയ്ക്കും. വലിയ ബാറ്ററി വേരിയന്റ് ലൈനപ്പിൽ വരുന്നത് കൂടുതൽ പ്രീമിയം ഓപ്ഷനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
WLTP ടെസ്റ്റ് സൈക്കിൾ അനുസരിച്ച്, 61 kWh ബാറ്ററിയും ഫ്രണ്ട്-വീൽ ഡ്രൈവുമുള്ള e-Vitara ആണ് ഏറ്റവും ദൈർഘ്യമേറിയ റേഞ്ച് നൽകുന്നത്, 428 കിലോമീറ്റർ. തുടർന്ന് 394 കിലോമീറ്റർ ഓൾ-വീൽ-ഡ്രൈവ് പതിപ്പ്. 49 kWh ബേസ് മോഡൽ 344 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ വലിയ ബാറ്ററിയുള്ള ഫ്രണ്ട്-വീൽ-ഡ്രൈവ് e-Vitara ആദ്യം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ARAI റേറ്റിംഗുകൾ പ്രകാരം 500 കിലോമീറ്ററിലധികം റേഞ്ച് ലഭിച്ചെന്നും റിപ്പോർട്ടുണ്ട്.
180 എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് വാഹനത്തിൽ ഉൾപ്പെടുത്തിയത്. അതുകൊണ്ട് മോശം റോഡുകളിലും വാഹനം ഈസിയായി കടന്നുപോകും. ഇന്ത്യ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തുള്ള വിപണികളും കൂടി ലക്ഷ്യമിട്ടാണ് ഇ വിറ്റാരയുടെ വരവ്. വാഹനം അഞ്ച് നിറങ്ങളിൽ പുറത്തിറങ്ങിയേക്കും. ഇതിൽ ആകർഷകമായ ഡ്യൂവൽ ടോണുകളും ഉൾപ്പെടുന്നു. 10 വർഷത്തെ ബാറ്ററി വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മാരുതി ഇതുവരെ ചെയ്തതിൽ ഏറ്റവും ദൈർഘ്യമേറിയതാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
