
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത സതീഷ് (യു എ ഇ), മുംഷാദ് മന്നംബേത്ത് (സിംഗപ്പൂർ), സാവിയോ ജെയിംസ് (അയർലൻഡ്), ഡി. സുധീരൻ (സിംഗപ്പൂർ) എന്നിവരാണ് 20 -ാമത് ഗർഷോം പുരസ്കാരങ്ങൾക്ക് അർഹരായത്. മികച്ച മലയാളി സംഘടനയ്ക്കുള്ള അവാർഡിന് റഷ്യയിലെ ഓൾ മോസ്കോ മലയാളി അസോസിയേഷൻ (അമ്മ) തിരഞ്ഞെടുക്കപ്പെട്ടു.
വെള്ളിയാഴ്ച (5.12.2025) വൈകിട്ട് ഏഴിന് സിംഗപ്പൂരിലെ ഓർക്കിഡ് കൺട്രി ക്ലബിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. പുരസ്കാര ദാന ചടങ്ങിനോടനുബന്ധിച്ച് Asean+ ബിസിനസ് ഡയലോഗ് വൈകുന്നേരം 4.30 മുതൽ നടക്കും. വിദേശ സംരംഭകരും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ഗരുമടക്കം 24 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുക്കും.
സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയർത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാന് ബംഗ്ലൂരു ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷന് 2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങള് ഏർപ്പെടുത്തിയത്. ഇതുവരെ 100 പ്രവാസി മലയാളികളെയും 18 പ്രവാസി മലയാളി സംഘടനകളെയും ഗർഷോം പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ജപ്പാൻ, നോർവേ, മലേഷ്യ, കുവൈറ്റ്, അർമേനിയ, യു എ ഇ, ഇന്ത്യ, അസർബെയ്യാൻ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം പുരസ്‌കാര ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |