കളമശേരി: ഏലൂർ നഗരസഭയിലെ ഫാക്ട് ടൗൺഷിപ്പ് വാർഡ് 16ൽ മത്സരിക്കുന്ന മഹിളകൾ ഭാഗ്യവതികളാണ്. നീണ്ടു നിര നിരയായി കിടക്കുന്ന ക്വാട്ടേഴ്സുകളായതിനാൽ വീടുകൾ കയറി ഇറങ്ങേണ്ട ബുദ്ധിമുട്ടില്ല, സമയവും ലാഭം. ഏറ്റവും കുറവ് വോട്ടർമാരുള്ള വാർഡാണ്, 226പേർ. കുടിവെള്ളം, വൈദ്യുതി, റോഡ് നിർമ്മാണം, കളിസ്ഥലം, മാലിന്യ നിർമ്മാർജനം എല്ലാം ഫാക്ട് വക. കൗൺസിലർ ഒന്നും അറിയേണ്ടതില്ല. നഗരസഭയ്ക്ക് ചെലവില്ല. വരവ് മാത്രം.
ഈ വാർഡ് ആരുടെയും കുത്തകയല്ല. വിരലിലെണ്ണാവുന്നവർ ഒഴികെ ബാക്കിയുള്ളവർ പല നാട്ടിൽ നിന്നുള്ളവരാണ്. മൂന്നു മുന്നണിയിലുള്ളവരെയും ജയിപ്പിച്ച ചരിത്രമാണുള്ളത് വാർഡിനുള്ളത്. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മാറി മാറി ജയിപ്പിച്ച വോട്ടർമാർ കഴിഞ്ഞ തവണ ബി.ജെ.പിയുടെ പി.ബി. ഗോപിനാഥിനെയാണ് ജയിപ്പിച്ചു. സി.പിഎം ഏരിയ കമ്മിറ്റി മെമ്പറും മുൻ നഗരസഭ ചെയർ പേഴ്സണുമായ സി.പി.ഉഷയായിരുന്നു എതിരാളി. അഖില സുരേന്ദ്രൻ (ബി.ജെ.പി ), ശ്യാമ ഗിരീഷ് (സി.പി.എം), സോയ അജയഘോഷ് (കോൺഗ്രസ് ) എന്നിവരാണ് ഇത്തവണ മത്സരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |