വളയം: കെ.എസ്.ടി.എ. നേതാവും സി.പി.എം. പ്രവർത്തകനുമായിരുന്ന വി.പി. ശ്രീധരൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികം വളയത്ത് ആചരിച്ചു. വളയം നീലാണ്ടുമ്മലിൽ ചേർന്ന അനുസ്മരണ സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. പി.രാജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് മുഖ്യ പ്രഭാഷണം നടത്തി. എ.കെ. രവീന്ദ്രൻ, കെ. ദിനേശൻ, എൻ. അതുൽ, പി. പൊക്കൻ, കെ.പി. പ്രദീഷ്, പി.പി.റീന, സി.സി. റുംഷി, എം.നികേഷ്, എം.കെ. അശോകൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |