വെള്ളാങ്ങല്ലൂർ: ജില്ലാ പഞ്ചായത്ത് വെള്ളാങ്ങല്ലൂർ ഡിവിഷനിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി.ബി. ഷക്കീല ടീച്ചറുടെ വിജയത്തിനായി പൂർവ വിദ്യാർത്ഥികൾ 'ടീച്ചറോടിഷ്ടം' എന്ന ക്യാമ്പയിനുമായി രംഗത്ത്.
23 വർഷം നടവരമ്പ് ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയായിരുന്ന ഷക്കീല ടീച്ചറുടെ വിവിധ ബാച്ചുകളിലെ വിദ്യാർത്ഥികളാണ് ഒത്തു ചേർന്നത്. കോണത്തുകുന്ന് സഹകരണ ബാങ്ക് ഹാളിൽ നടന്ന സംഗമം ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. എം.ആർ. അജിത അദ്ധ്യക്ഷയായി. ടി. എ.ഷിഫ , വിനേഷ്, ആർ.ബി.ഷിഫ., എം.എസ്.ശിവപ്രസാദ് ഇർഫാന എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |